ന്യൂഡൽഹി: ചൈനയുടെ കടന്നുകയറ്റങ്ങൾക്കിടയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം 50 ശതമാനം കൂടിയെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ.
അതിർത്തിയിൽ വലിയ ഭീഷണി ഉയർത്തുന്ന ചൈനയുമായി വ്യാപാര ബന്ധം ഉപേക്ഷിച്ച് ശക്തമായ മുന്നറിയിപ്പു നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ഇന്ത്യക്കെതിരേ പ്രയോഗിക്കാൻ ചൈന കൂടുതൽ ആയുധം വാങ്ങിക്കൂട്ടുകയാണെന്ന് കേജരിവാൾ പറഞ്ഞു.
ചൈനയെ ബഹിഷ്കരിക്കണം. ഇന്ത്യയുടെ ഭൂമി ചൈന കൈയേറുകയാണെന്ന പത്രറിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന ഡൽഹി സർക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.