ബെർലിൻ: യുഎസും ജർമനിയും അത്യാധുനിക യുദ്ധടാങ്കുകൾ യുക്രെയ്നു നല്കാൻ തീരുമാനിച്ചു. എം1 അബ്രാംസ് ടാങ്കുകളാണ് അമേരിക്ക നല്‍കുക; ലെപ്പേഡ് രണ്ട് ടാങ്കുകൾ ജർമനിയും. അമേരിക്ക കുറഞ്ഞത് 30ഉം ജർമനി 14ഉം എണ്ണം നല്‍കിയേക്കുമെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി അത്യാധുനിക ടാങ്കുകൾ വേണമെന്ന ആവശ്യം യുക്രെയ്ൻ നിരന്തരമായി ഉന്നയിക്കുന്നതാണ്. അബ്രാംസ് ടാങ്കുകൾ പ്രവർത്തിപ്പിക്കാൻ വലിയ പരിശീലനം വേണമെന്നും മാത്രമല്ല, അറ്റകുറ്റപ്പണി കൂടുതലാണെന്നും പറഞ്ഞ് അമേരിക്ക മടിച്ചുനിൽക്കുകയായിരുന്നു. റഷ്യയെ പ്രകോപിപ്പിക്കാൻ താത്പര്യമില്ലാതിരുന്നതിനാൽ ലെപ്പേഡ് ടാങ്ക് നല്കുന്നതിനു ജർമനിയും വിമുഖത പ്രകടിപ്പിച്ചിരുന്നു.
അമേരിക്ക അബ്രാംസ് കൊടുത്താൽ ജർമനി ലെപ്പോഡും കൊടുക്കാമെന്ന നിലപാടിലേക്കു പിന്നീടെത്തുകയുണ്ടായി.
ശൈത്യകാലം കഴിഞ്ഞാൽ റഷ്യ വലിയ ആക്രമണം നടത്തിയേക്കുമെന്നും മികച്ച ആയുധങ്ങൾ വേണമെന്നുമാണു യുക്രെയ്ൻ പറയുന്നത്. നേരത്തേ ബ്രിട്ടൻ അവരുടെ ചലഞ്ചർ രണ്ട് ടാങ്കുകൾ നല്‍കുമെന്ന് അറിയിച്ചിരുന്നു. പോളണ്ട് അവരുടെ കൈവശമുള്ള ലെപ്പേഡ് ടാങ്കുകൾ നല്കാൻ സന്നദ്ധമാണെങ്കിലും ജർമനി അനുമതി നല്‍കിയിട്ടില്ല. പുതിയ നീക്കങ്ങൾ പ്രകോപനപരമാണെന്ന് റഷ്യ പ്രതികരിച്ചു.
അമേരിക്ക അത്യാധുനിക പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്നു നല്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.