ബംഗളൂരു: രാജ്യത്തെ പ്രമുഖ സ്വകാര്യ യൂണിവേഴ്സിറ്റിയും ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ യൂണിവേഴ്സിറ്റിയുമായ അലയൻസ് യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് നടത്തി. ബംഗളൂരു അനേകാലിലുള്ള യൂണിവേഴ്സിറ്റി കാന്പസിൽ നടന്ന ചടങ്ങ് കർണാടക ഉന്നതവിദ്യാഭ്യാസമന്ത്രിയും അലയൻസ് യൂണിവേഴ്സിറ്റി പ്രോ-വിസിറ്ററുമായ ഡോ.സി.എൻ. അശ്വത് നാരായൺ ഉദ്ഘാടനം ചെയ്തു.
സ്ഥാപിതമായി 25 വർഷം പൂർത്തിയാക്കിയ അലയൻസ് യൂണിവേഴ്സിറ്റി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നൽകിക്കൊണ്ടിരിക്കുന്ന സേവനം മഹത്തരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കർണാടക ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എസ്.ആർ.ബന്നൂർമഠ്, സോഫ്റ്റ്വെർ കന്പനിയായ ഹാഷെഡ് ഇൻ ബൈ ഡെലൊയ്റ്റ് മാനേജിംഗ് ഡയറക്ടർ ഹർഷിത് സിംഗാൾ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രോ-ചാൻസലർ അഭയ് ജി.ചെബ്ബി സ്വാഗതമാശംസിച്ചു. വൈസ് ചാൻസലർ ഡോ.അനുബ സിംഗ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെഡലുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.