പൂന: ഒരു കുടുംബത്തിലെ ഏഴു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളായ അഞ്ചുപേർ പിടിയിലായി. മോഹൻ പവാർ(45), ഭാര്യ സംഗീത മോഹൻ(40), മകൾ റാണി (24), മരുമകൻ ശ്യാം(28) മൂന്നുവയസിനും ഏഴിനുമിടയിലുള്ള മൂന്നു കുട്ടികൾ എന്നിവരെയാണ് ജനുവരി 18ന് പൂനയിലെ ഭീമാ നദീതടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മോഹൻ പവാറിന്റെ മാതാവിന്റെ സഹോദരിയുടെ മക്കളായ അശോക് പവാർ, ശ്യാം, ശങ്കർ, പ്രകാശ്, കാന്താബായി എന്നിവരാണ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മോഹൻ പവാറിന്റെ മാതാവിന്റെ സഹോദരിയുടെ മക്കളായ അശോക് പവാർ, ശ്യാം, ശങ്കർ, പ്രകാശ്, കാന്താബായി എന്നിവരാണ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.