ലോസ് ആഞ്ചലസ്: എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ആർആർആറിലെ "നാട്ടു നാട്ട'ു എന്ന ഗാനത്തിന് ഓസ്കർ നോമിനേഷൻ. മികച്ച ഒറിജിനൽ സോംഗിനുള്ള നോമിനേഷനാണ് ലഭിച്ചത്. നേരത്തെ ഇതേ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു.
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള നോമിനേഷനിൽ നെറ്റ്ഫ്ളിക്സ് ചിത്രം "എലിഫന്റ് വിസ്പെറേഴ്സ്' ഇടം നേടി. കാർത്തികി ഗോൺസാൽവസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഓൾ ദാറ്റ് ബ്രീത്സ് എന്ന ചിത്രത്തിനു മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിമിനുള്ള നോമിനേഷൻ ലഭിച്ചു. ഷൌനക് സെൻ ആണു സംവിധായകൻ. ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട്, അവതാർ ദി വേ ഓഫ് വാട്ടർ എന്നിവ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ നേടിയിട്ടുണ്ട്.
95-ാം ഓസ്കർ പുരസ്കാരം മാർച്ച് 12നു പ്രഖ്യാപിക്കും.