കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിലുണ്ടായ ഭൂകന്പത്തിൽ ഒരാൾ മരിച്ചു. ഏതാനും ഭവനങ്ങൾ തകർന്നു.ബജുര ജില്ലയിലെ മേള മേഖലയിലുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. വനത്തിൽ പുല്ലുചെത്താൻ പോയ സ്ത്രീ ദേഹത്തു പാറ വീണാണു മരിച്ചത്.
ഇതിനിടെ, ഡൽഹിയിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കുലുങ്ങുന്നതിന്റെ നിരവധി ദൃശ്യങ്ങളാണു പുറത്തുവന്നത്. ഉച്ചയ്ക്ക് 2.28 നായിരുന്നുഭൂചലനം.
ഇതിനിടെ, ഡൽഹിയിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കുലുങ്ങുന്നതിന്റെ നിരവധി ദൃശ്യങ്ങളാണു പുറത്തുവന്നത്. ഉച്ചയ്ക്ക് 2.28 നായിരുന്നുഭൂചലനം.