മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​നെ കീ​​​ഴ​​​ട​​​ക്കി ആ​​​ഴ്സ​​​ണ​​​ൽ

12:25 AM Jan 24, 2023 | Deepika.com
മാ​​​ഞ്ച​​​സ്റ്റ​​​ർ: ആ​​​ഴ്സ​​​ണ​​​ൽ ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് കി​​​രീ​​​ടം ല​​​ക്ഷ്യ​​​മാ​​​ക്കി കു​​​തി​​​പ്പ് തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​റി​​​ക് ടെ​​​ൻ ഹാ​​​ഗി​​​നു കീ​​​ഴി​​​ൽ വി​​​ജ​​​യം തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​ക്കി​​​യ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​നെ, ര​​​ണ്ടി​​​നെ​​​തി​​​രേ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണു ഗ​​​ണ്ണേ​​​ഴ്സ് ത​​​ക​​​ർ​​​ത്ത​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന മി​​​നി​​​റ്റി​​​ലാ​​​ണ് ആ​​​ഴ്സ​​​ണ​​​ൽ വി​​​ജ​​​യ​​​ഗോ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ഴ്സ​​​ണ​​​ലി​​​നാ​​​യി എ​​​ഡി എ​​​ൻ​​​കെ​​​റ്റി​​​യ ഇ​​​ര​​​ട്ട​​​ഗോ​​​ൾ നേ​​​ടി. ബു​കാ​യോ സാ​ക്ക​യു​ടെ വ​ക​യാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ന്‍റെ ശേ​ഷി​ച്ച ഗോ​ൾ. യു​ണൈ​റ്റ​ഡി​നാ​യി മാ​ർ​ക​സ് റാ​ഷ്ഫോ​ഡ്, ലി​സാ​ന്ദ്രോ മാ​ർ​ട്ടി​ന​സ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി.

19 ക​​​ളി​​​ക​​​ളി​​​ൽ 50 പോ​​​യി​​​ന്‍റു​​​മാ​​​യി ലീ​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണ് ആ​​​ഴ്സ​​​ണ​​​ൽ. 39 പോ​​​യി​​​ന്‍റു​​​ള്ള യു​​​ണൈ​​​റ്റ​​​ഡ് നാ​​​ലാ​​​മ​​​താ​​​ണ്. മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി ര​​​ണ്ടാ​​​മ​​​തും ന്യൂ​​​കാ​​​സി​​​ൽ മൂ​​​ന്നാ​​​മ​​​തു​​​മു​​​ണ്ട്.