അബുജ: നൈജീരിയയിലെ മകുർദി രൂപതയിലെ ഗ്രാമത്തിൽ ഫുലാനി ഭീകരർ നടത്തിയ ആക്രമണത്തിൽ 11 കത്തോലിക്കർ കൊല്ലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്പതോടെഒരു ദുരിതാശ്വാസ ക്യാന്പിനു സമീപമായിരുന്നു ആക്രമണം.
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ഏതാനും പേരുടെ ശിരസ് ഭീകരർ ഛേദിച്ചു. നിരവധി പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. 2009 മുതൽ നൈജീരിയയിൽ ക്രൈസ്തവർ നിരന്തരം ഭീകരാക്രമണത്തിനിരയാകുകയാണ്. കഴിഞ്ഞ വർഷം നൈജീരിയയിൽ അയ്യായിരത്തിലേറെ ക്രൈസ്തവരെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തി.