ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഹിന്ദുക്ഷേത്രത്തിൽ മോഷണം. വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടാക്കൾ കവർന്നുവെന്നു ക്ഷേത്രം അധികൃതർ അറിയിച്ചു. ബ്രസോസ് വാലിയിലെ ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിൽ ജനുവരി 11നായിരുന്നു കവർച്ച നടന്നത്. ബ്രസോസ് വാലിയിലെ ഏക ഹിന്ദുക്ഷേത്രമാണിത്.