മനില: ഫിലിപ്പീൻസിൽ പ്രളയത്തിൽ 30 പേർ മരിച്ചു. അഞ്ചുപേരെ കാണാതായി. 13 പേർക്കു പരിക്കേറ്റു. 15 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണു കണക്ക്. രണ്ടുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
1292 വീടുകൾ തകർന്നു. ഇതിൽതന്നെ 383 വീടുകൾ വാസയോഗ്യമല്ലാതായി. 56 പാലങ്ങളും 242 റോഡുകളും പ്രളയത്തിൽ തകർന്നതായാണ് ഏകദേശകണക്ക്. രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനം തടസപ്പെട്ടനിലയിലാണ്.