ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതാക്കളും. ഇന്നലെ 76 വയസ് തികഞ്ഞ സോണിയ ഗാന്ധിക്ക് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.
സോണിയയുടെ ദീർഘായുസിനും ആരോഗ്യത്തിനുംവേണ്ടി പ്രാർഥിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാവ് രണ്‍ദീപ് സിംഗ് സുർജേവാല, ശശി തരൂർ എംപി എന്നിവരുൾപ്പെടെ ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു.
ജന്മദിനാഘോഷങ്ങൾക്കായി സോണിയ ഗാന്ധി കഴിഞ്ഞ ദിവസം രാജസ്ഥാനിൽ എത്തിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഡിസംബർ നാലു മുതൽ രാജസ്ഥാനിലാണ്. രണ്‍തംബോറിലെ കടുവാ സങ്കേതത്തിൽ ഇരുവരും ജീപ്പ് സവാരി ആസ്വദിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു.