ന്യൂഡൽഹി: ഡൽഹി സർവകലാശാല മുൻ പ്രഫ. ജി.എൻ. സായിബാബയ്ക്ക് ജാമ്യം നൽകിയതിനെതിരേ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ജനുവരി 17നു വാദം കേൾക്കും. ഒക്ടോബർ 15ന് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജസ്റ്റീസുമായ എം.ആർ ഷാ, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.