വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സെനറ്റർ കിഴ്സ്റ്റൻ സിനീമ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരില്ലെന്നും സ്വതന്ത്രയായി സെനറ്റിലിരിക്കുമെന്നും അവർ പറഞ്ഞു.
ഇതോടെ ഡെമോക്രാറ്റുകൾക്ക് സെനറ്റിലുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം ഇല്ലാതായി. നൂറംഗ സഭയിൽ സിനീമ അടക്കം 51 ഡെമോക്രാറ്റിക് സെനറ്റർമാരാണുണ്ടായിരുന്നത്. എന്നാൽ, സിനീമ പോയാലും വൈസ് പ്രസിഡന്റ് കമലാ ഹാരീസിനുള്ള വോട്ടവകാശം ഉപയോഗിച്ച് ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ ഭൂരിപക്ഷം നിലനിർത്താം.
അരിസോണയിൽനിന്നുള്ള സെനറ്ററായ സിനീമ നാലു വർഷം മുന്പാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷംകൂടി കാലാവധിയുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിലും താൻ ഒതുങ്ങില്ലെന്നാണ് അവർ പറഞ്ഞത്.
വെർമോണ്ടിൽനിന്നുള്ള ബേർണി സാണ്ടേഴ്സ്, മെയിനിലെ ആൻഗസ് കിംഗ് എന്നിവർ നിലവിൽ സ്വതന്ത്രരായിട്ടാണ് സെനറ്റിൽ ഇരിക്കുന്നതെങ്കിലും ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളാണ്.