ന്യൂഡൽഹി: ഗുജറാത്ത് ജനത നൽകിയ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിനു നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും മുന്നിൽ ചെറുതായി പോകുന്നുവെന്നായിരുന്നു മോദിയുടെ പ്രതികരണം. ബിജെപി ഗുജറാത്തിൽ എല്ലാ റിക്കാർഡുകളും തകർത്തെന്നും ജനങ്ങൾക്ക് ബിജെപിയോടെയുള്ള സ്നേഹം ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജവാഴ്ചയ്ക്കും അഴിമതിക്കുമെതിരേയുള്ള ജനങ്ങളുടെ കോപമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ദരിദ്രർക്കും മധ്യവർഗക്കാർക്കും ഉടനടി സേവനമെത്തിക്കുന്നതിനാലാണ് ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്- മോദി പറഞ്ഞു.
തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ജനങ്ങളും പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഗുജറാത്ത് ജനതയ്ക്കു നന്ദിയറിയിച്ചത്. ഡൽഹി, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളോട് നന്ദി പറയുന്നു. ഗുജറാത്തിൽ മാത്രമല്ല ഉത്തർപ്രദേശിലെ രാംപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഹിമാചലിൽ ഭരണം മാറിയത് നേരിയ വോട്ടിനാണെന്നും നരേന്ദ്ര മോദി ഓർമിപ്പിച്ചു.
ശക്തവും സുദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ബിജെപിക്ക് സാധിക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയുടെ വിജയത്തിന് പിന്നിൽ. വികസിതമായ ഗുജറാത്തിലൂടെ വികസിതമായ ഭാരതത്തിന്റെ നിർമാണം എന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആപ്തവാക്യം. ലക്ഷ്യത്തിനായി ഓരോ ബിജെപി പ്രവർത്തകനും നിരന്തരം പരിശ്രമിച്ചു.
വിശ്വാസങ്ങളിലും മൂല്യങ്ങളിലും വിട്ടുവീഴ്ചയില്ലെന്ന് ബിജെപി വീണ്ടും തെളിയിച്ചു. ബിജെപി കൈക്കൊള്ളുന്ന ഓരോ തീരുമാനത്തിനു പിന്നിലും ദീർഘദർശനമുണ്ട്. താത്കാലികനേട്ടത്തിനായുള്ള രാഷ്ട്രീയം രാജ്യത്തെ നശിപ്പിക്കുമെന്നു ജനങ്ങൾ മനസിലാക്കിയെന്നും മോദി പറഞ്ഞു. ഗുജറാത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ നടത്തിയ നിരുത്തരവാദ പ്രസ്താവനകൾക്കു മാപ്പു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ആവശ്യപ്പെട്ടു.