+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിമാചൽ വിജയത്തിൽ നന്ദി പറഞ്ഞ് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കോ​ണ്‍ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കോ​ണ്‍ഗ്ര​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്
ഹിമാചൽ വിജയത്തിൽ  നന്ദി പറഞ്ഞ് കോണ്‍ഗ്രസ്
ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കോ​ണ്‍ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കോ​ണ്‍ഗ്ര​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്ങ​ൾ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ നി​റ​വേ​റ്റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന് ഗാ​ന്ധി കു​ടും​ബ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ ഖാ​ർ​ഗെ ഭാ​ര​ത് ജോ​ഡോ യാ​ത്ര തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​ന് ഏ​റെ സ​ഹാ​യി​ച്ചു​വെ​ന്നും പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി നി​രീ​ക്ഷ​ക​രും സെ​ക്ര​ട്ട​റി​മാ​രും എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും.

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട പ​രാ​ജ​യ​ത്തെ അം​ഗീ​ക​രി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​യ​വും തോ​ൽ​വി​യും ശാ​ശ്വ​ത​മ​ല്ല. തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ണ്‍ഗ്ര​സ് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി ജ​ന​ങ്ങ​ൾ​ക്കാ​യി തു​ട​ർ​ന്നും പോ​രാ​ടു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഹി​മാ​ച​ലി​ലെ കോ​ണ്‍ഗ്ര​സി​ന്‍റെ വി​ജ​യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നു​കൂ​ല​മാ​യ ത​രം​ഗം ഉ​ണ്ടാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്തും കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​ജ​യം ആ​ഘോ​ഷി​ച്ചു.