അഹമ്മദാബാദ്: ഗുജറാത്തിൽ എഎപി സാന്നിധ്യമറിയിച്ചെങ്കിലും മുഖ്യമന്ത്രിസ്ഥാനാർഥി ഇസുദാൻ ഗാധ്വി പരാജയപ്പെട്ടതു തിരിച്ചടിയായി. ഖംഭാലിയ മണ്ഡലത്തിലാണ് ഗാധ്വി പരാജയപ്പെട്ടത്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഗാധ്വി മുന്നിലായിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി സ്ഥാനാർഥി മുലുഭായ് ബേര അവസാന റൗണ്ടുകളിൽ മുന്നിലെത്തി വിജയിച്ചു.
അഹിർ വിഭാഗക്കാരനാണ് ബേര. ഖംഭാലിയയിൽ ദശകങ്ങളായി അഹിർ വിഭാഗക്കാരല്ലാത്ത ആരും വിജയിച്ചിട്ടില്ല. എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയയും പരാജയപ്പെട്ടു.