ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നാലെ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ബിജെപി നേതാവ് ജയ്റാം താക്കുർ. തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നതായി പറഞ്ഞ ജയ്റാം താക്കുർ ഗവർണർ രാജേന്ദ്ര വിശ്വനാഥിന് ഇന്നലെ രാജിക്കത്ത് നൽകി. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയെ തുടർന്ന് രഘു ശർമ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു.