ഫ്വെന്റെ സ്പാനിഷ് കോച്ച്
12:25 AM Dec 09, 2022 | Deepika.com
മാഡ്രിഡ്: ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ സ്പെയിൻ പുറത്തായതിനു പിന്നാലെ ടീമിന്റെ പരിശീലകസ്ഥാനം ലൂയിസ് എൻറിക്വെ രാജിവച്ചു. പകരക്കാരനായി ലൂയിസ് ഡാ ല ഫ്വെന്റെ നിയമിതനായി. 61കാരനായ ഫ്വെന്റെ ഒരു പതിറ്റാണ്ടോളമായി സ്പെയിൻ യൂത്ത് ടീമിന്റെ പരിശീലകനാണ്.