അഡ്ലെയ്ഡ്: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ മുന്നേറ്റം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റണ്‍സ് എടുത്തിട്ടുണ്ട്.
ഓസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്ൻ (120 നോട്ടൗട്ട്), ട്രാവിസ് ഹെഡ് (114 നോട്ടൗട്ട്) എന്നിവർ സെഞ്ചുറി സ്വന്തമാക്കി. ഉസ്മാൻ ഖ്വാജ (62) അർധസെഞ്ചുറി നേടിയിരുന്നു.
ഓസീസ് മുന്നേറ്റം
12:25 AM Dec 09, 2022 | Deepika.com