റൊണാൾഡോയെ പകരക്കാരനാക്കിയതിനെക്കുറിച്ച് സാന്റോസ് പറയുന്നതിങ്ങനെ: സ്വിറ്റ്സർലൻഡിന്റെ കളിക്കാർ വ്യത്യസ്തരാണ്. ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായാണു ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്.
ഡീഗോ ഡാലോട്ട്, റഫായേൽ ഗ്വറെയ്റൊ എന്നിവരെ ഞാൻ ഉൾപ്പെടുത്തി. കാൻസെലോയെ ഒഴിവാക്കിയതു മികച്ച താരം അല്ലാത്തതുകൊണ്ടല്ല. സ്വിറ്റ്സർലൻഡിനെതിരേ ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമാണിതെല്ലാം. ടീം ക്യാപ്റ്റനും (ക്രിസ്റ്റ്യാനോ റൊണാൾഡോ) ഞാനും തമ്മിൽ യാതൊരു പ്രശ്നവുമില്ല. വർഷങ്ങളായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഏറ്റവും മികച്ച ക്യാപ്റ്റനാണു ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതിന്റെ തെളിവാണു സ്വിറ്റ്സർലൻഡിനെതിരേ അദ്ദേഹം കാഴ്ചവച്ചത്.
സാന്റോസ് പറയുന്നത്...
12:44 AM Dec 08, 2022 | Deepika.com