ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്കു തോൽവി. അഞ്ചു റണ്‍സ് ജയത്തോടെ ബംഗ്ലാദേശ് മൂന്നു മത്സര പരന്പര 2-0ന് ഉറപ്പിച്ചു. ബംഗ്ലാദേശിന്റെ തുടർച്ചയായ ഏഴാം ഹോം സീരീസ് ജയമാണിത്. സ്കോർ: ബംഗ്ലാദേശ് 271/7 (50), ഇന്ത്യ 266/9 (50).
പരിക്കേറ്റിട്ടും ഇന്ത്യയുടെ തോൽവി തടയാനായി ഒന്‍പതാം നന്പറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ (28 പന്തിൽ 51 നോട്ടൗട്ട്) പോരാട്ടം പാഴായി. ശ്രേയസ് അയ്യർ (82), അസ്കർ പട്ടേൽ (56) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
എട്ടാം നന്പറായി ക്രീസിലെത്തി സെഞ്ചുറിയുമായി പുറത്താകാതെനിന്ന മെഹ്ദി ഹസൻ (83 പന്തിൽ 100 നോട്ടൗട്ട്) ആണ് പ്ലെയർ ഓഫ് ദ മാച്ച്. 6.1 ഓവറിൽ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും മെഹ്ദി സ്വന്തമാക്കി.
രണ്ടാം ഏകദിനത്തിലും ഇന്ത്യക്കു തോൽവി; പരന്പര ബംഗ്ലാദേശ് ഉറപ്പിച്ചു
12:44 AM Dec 08, 2022 | Deepika.com