ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ കേരളത്തിലെ 178 എൻജിഒകളുടെ ലൈസൻസ് റദ്ദാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ ഇക്കാലയളവിൽ 6,677 എൻജിഒകളുടെ എഫ്സിആർഎ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.
2017 മുതൽ 2021 വരെയുള്ള കാലത്തിനിടെയാണ് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഇത്രയധികം സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ അറിയിച്ചത്.