ന്യൂഡൽഹി: ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ) സീനിയർ വൈസ് പ്രസിഡന്റായി പത്മജ എസ്. മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഒളിന്പിക് അസോസിയേഷനിലേക്ക് വോട്ടിംഗ് ഡെലിഗേറ്റുമായി.
ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) പ്രസിഡന്റും മുൻ താരവുമായ പത്മജയും ഓണററി സെക്രട്ടറിയും കേരള സർവകലാശാല മുൻ ക്യാപ്റ്റനായിരുന്ന മൈക്കിൾ മത്തായിയും മാത്രമായിരുന്നു കേരളത്തിൽ നിന്നുള്ള വോട്ടിംഗ് പ്രതിനിധികൾ. മേഘ്നാ അഹ്ലാവത്താണ് പുതിയ പ്രസിഡന്റ്.ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രിയും മുൻ പ്രസിഡന്റുമായ ദുഷ്യന്ത് ചൗട്ടാലയുടെ ഭാര്യയാണ്.
പത്മജ വൈസ് പ്രസിഡന്റ്
12:51 AM Dec 07, 2022 | Deepika.com