ന്യൂഡൽഹി: ഗർഭസ്ഥശിശുവിനു ഗുരുതര രോഗങ്ങളുണ്ടെങ്കിൽ ഗർഭഛിദ്രത്തെക്കുറിച്ചു തീരുമാനം എടുക്കാനുള്ള പൂർണാവകാശം അമ്മയ്ക്കാണെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച പ്രായം വരുന്ന ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകി.
26 വയസുള്ള യുവതി നൽകിയ ഹർജിയിലാണ് തീരുമാനം. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലോ ജിബിടി ആശുപത്രിയിലോ ഗർഭഛിദ്രം നടത്താം. പരിണിത ഫലങ്ങളിൽ പരാതിക്കാരിയുടെ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം ഗർഭഛിദ്രം നടത്താനെന്നും കോടതി വ്യക്തമാക്കി.
ഗർഭസ്ഥശിശുവിന്റെ തലച്ചോറിനു ഗുരുതര അസുഖം കണ്ടെത്തിയതിനെ തുടർന്നാണ് 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഇത്തരം വിഷയങ്ങളിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണെന്നും ജസ്റ്റീസ് പ്രതിഭ എം. സിംഗ് വ്യക്തമാക്കി.