ദുബായ്: ഇറാനിൽ ഭരണകൂടത്തിനെതിരേ പ്രതിഷേധക്കാർ നടത്തുന്ന മൂന്നു ദിവസത്തെ രാജ്യവ്യാപക സമരം ആരംഭിച്ചു. ഇന്നലെ ഒട്ടേറെ നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അതേസമയം, പ്രതിഷേധക്കാർ വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്ന് അധികൃതർ ആരോപിച്ചു.
സെപ്റ്റംബർ 16ന് പോലീസ് കസ്റ്റഡിയിൽ മഹ്ന അമിനിയെന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടർന്നാണ് ഇറാനിലെങ്ങും പ്രതിഷേധാഗ്നി ആളിക്കത്തിയത്. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് അമിനിയെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്തത്. ജനകീയ പ്രക്ഷോഭത്തിനൊടുവിൽ ഇറാനിൽ ഞായറാഴ്ച മതകാര്യപോലീസിനെ പിൻവലിച്ചിരുന്നു.