ന്യൂഡൽഹി: വിവരാവകാശ പോർട്ടലുകൾ ആരംഭിക്കാത്ത ഹൈക്കോടതികൾ മൂന്നാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ഒൻപതു ഹൈക്കോടതികൾ മാത്രമാണ് ഇക്കാര്യത്തിൽ മറുപടി നൽകിയിരിക്കുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് മൂന്നാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചത്.
വിവരാകാശ അപേക്ഷകളുടെ ഇ ഫയലിംഗിനും ഹൈക്കോടതികളിൽ അപ്പീൽ നൽകുന്നതിനും പോർട്ടലുകൾ രൂപീകരിക്കാൻ നേരത്തെ നിർദേശിച്ചിരുന്നു. പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയെ തുടർന്നായിരുന്നു നിർദേശം. അവധിക്കാലത്തിന് ശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.