പാക് വിജയ ലക്ഷ്യം 343
02:11 AM Dec 05, 2022 | Deepika.com
റാവൽപ്പിണ്ടി: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ പാക്കിസ്ഥാനു മുന്നിൽ 343 റണ്‍സിന്റെ വിജയലക്ഷ്യം. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു. നാലാം ദിനം അവസാനിച്ചപ്പോൾ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. സ്കോർ: ഇംഗ്ലണ്ട് 657, 264/7 ഡിക്ലയേർഡ്. പാക്കിസ്ഥാൻ 579, 80/2.