ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ നാല് സർപ്രൈസ് എൻട്രികളാണ് ഉണ്ടായത്. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെ, കാമറൂണ്‍ എന്നിവരെ പിന്തള്ളി ദക്ഷിണകൊറിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഏറ്റവും വലിയ സർപ്രൈസ് എൻട്രി ഗ്രൂപ്പ് ഇ ചാന്പ്യന്മാരായി ജപ്പാൻ എത്തിയതാണ്. സ്പെയ്ൻ, ജർമനി, കോസ്റ്റാറിക്ക എന്നീ ടീമുകളായിരുന്നു ഗ്രൂപ്പിൽ ജപ്പാന് ഒപ്പം ഉണ്ടായിരുന്നത്. ഇതിൽ ജർമനിയും കോസ്റ്റാറിക്കയും പുറത്തുമായി.
ഗ്രൂപ്പ് എഫിൽനിന്ന് മൊറോക്കോയുടെ ഗ്രൂപ്പ് ചാന്പ്യൻപട്ടത്തോടെയുള്ള പ്രീക്വാർട്ടർപ്രവേശവും സർപ്രൈസായി. ബെൽജിയം പുറത്തായതും ക്രൊയേഷ്യ രണ്ടാം സ്ഥാനത്തായതുമാണ് ഈ ഗ്രൂപ്പിലെ മൊറോക്കൻ മുന്നേറ്റത്തിന്റെ ബാക്കിപത്രം. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്നതും ശ്രദ്ധേയം. ഡെന്മാർക്കിനാണ് ഇതിന്റെ ഏറ്റവും വലിയ ക്ഷീണമേറ്റത്.
ഗ്രൂപ്പ് എയിൽ സെനഗലും ബിയിൽ യുഎസ്എയും സിയിൽ പോളണ്ടും രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടക്കാനുള്ള സാധ്യത ഉണ്ടായിരുന്നു, അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. എന്നാൽ, ചില ആരാധകർക്ക് ഇത് സർപ്രൈസ് ആയിട്ടുണ്ടെന്നതും വാസ്തവം.
ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ നാല് സർപ്രൈസ് എൻട്രികൾ
01:31 AM Dec 04, 2022 | Deepika.com