റാവൽപ്പിണ്ടി: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 657ന് എതിരേ ക്രീസിലെത്തിയ പാക്കിസ്ഥാൻ മൂന്നാംദിനം അവസാനിക്കുന്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 499 എന്ന നിലയിലാണ്.
പാക്കിസ്ഥാനുവേണ്ടി അബ്ദുള്ള ഷഫീഖ് (114), ഇമാം ഉൾ ഹഖ് (121), ക്യാപ്റ്റൻ ബാബർ അസം (136) എന്നിവർ സെഞ്ചുറി നേടി. ഇംഗ്ലണ്ടിനായി വിൽ ജാക്സ് മൂന്നും ജാക് ലീച്ച് രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി.
പാക് തിരിച്ചടി
01:31 AM Dec 04, 2022 | Deepika.com