ഉദയ്പുർ (രാജസ്ഥാൻ): 72-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾ ഫൈനലിൽ.
സെമിയിൽ കർണാടകയെ 44-70നു കീഴടക്കിയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. കേരളത്തിനായി മിന്നു മറിയം ജോയ് 15ഉം സ്റ്റെഫി നിക്സണ് 14ഉം പി.എസ്. ജീന 12ഉം പോയിന്റ് വീതം നേടി. ഡൽഹിയെ 85-44നു തോൽപ്പിച്ച റെയിൽവേസ് ആണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. പുരുഷ സെമിയിൽ തമിഴ്നാട് 125-75ന് റെയിൽവേസിനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു.
കേരള വനിതകൾ ഫൈനലിൽ
01:31 AM Dec 04, 2022 | Deepika.com