ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രഫ. രവി രഞ്ജൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് തായ്ലൻഡ് സ്വദേശിനിയായ വിദ്യാർഥിയുടെ പരാതി.
കാറിൽ വീട്ടിലേക്കു ക്ഷണിച്ച് പാനീയത്തിൽ ലഹരി നല്കി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കുടിക്കാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി ഹോസ്റ്റലിൽ തിരികെ കൊണ്ടുവിട്ടെന്നും വിദ്യാർഥിനി മൊഴി നല്കി.
പ്രഫസർക്കെതിരേ ഗച്ചിബോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രഫസറെ സസ്പെൻഡ് ചെയ്തതായി യൂണിവേഴ്സിറ്റി അധികൃതർഅറിയിച്ചു.
പ്രഫ. രവി രഞ്ജനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്കുമുന്നിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസ് സേനയെ യൂണിവേഴ്സിറ്റിക്കുമുന്നിൽ വിന്യസിച്ചിട്ടുണ്ട്.