ദോഹ: ബെൽജിയം ഫുട്ബോൾടീം പരിശീലകൻ റോബർട്ടോ മാർട്ടിനസ് രാജിവച്ചു. ക്രൊയേഷ്യയോടു ഗോൾരഹിത സമനില വഴങ്ങി ലോകകപ്പിൽനിന്നു പുറത്തായതിനു പിന്നാലെയാണു രാജി.
ക്രൊയേഷ്യക്കെതിരായതു ബെൽജിയം ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരമായിരുന്നുവെന്നും ഇനി തുടരാൻ കഴിയില്ലെന്നും മത്സരശേഷമുള്ള മാധ്യമങ്ങളെകണ്ട മാർട്ടിനസ് പറഞ്ഞു.
ഒന്നുവീതം ജയവും സമനിലയും തോൽവിയുമുള്ള ബെൽജിയത്തിനു നാലുപോയിന്റാണു ലഭിച്ചത്. ഈ ഗ്രൂപ്പിൽനിന്നു മൊറോക്കോയും ക്രൊയേഷ്യയും പ്രീക്വാർട്ടറിൽ കടന്നു.
ബെൽജിയം കോച്ച് രാജിവച്ചു
02:29 AM Dec 03, 2022 | Deepika.com