ചണ്ഡിഗഡ്: പഞ്ചാബിലെ താൻ തരൺ ജില്ലയിൽ അഞ്ചു കിലോ ഹെറോയിനുമായി ഡ്രോൺ കണ്ടെത്തി. ഇന്ത്യ-പാക് അതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള കൃഷിയിടത്തിലാണ് പഞ്ചാബ് പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ഡ്രോൺ കണ്ടെത്തിയത്.
നീലയും കറുപ്പും നിറമുള്ള ഹെക്സാകോപ്റ്ററിൽ അഞ്ചു പായ്ക്കറ്റുകളിലായാണു ഹെറോയിൻ എത്തിച്ചത്. നല്ല തോതിൽ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോണാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
നവംബർ 28ന് അതിർത്തിയിൽ രണ്ടു പാക്കിസ്ഥാനി ഡ്രോണുകൾ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തിയിരുന്നു. രണ്ടു ഡ്രോണുകളിലുമായ പത്തു കിലോ ഹെറോയിനാണ് എത്തിച്ചത്.