ജഗദൽപുർ: ഛത്തീസ്ഗഡിൽ ചുണ്ണാന്പു ഖനിയിലുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. മരിച്ചവരിൽ ആറുപേർ സ്ത്രീകളാണ്. ബസ്തർ ജില്ലയിലെ ജഗദൽപൂരിലാണ് അപകടമുണ്ടായത്.
ചുണ്ണാന്പുഖനിയിൽ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീഴുകയായിരുന്നു. അഞ്ചു പേർ സംഭവസ്ഥലത്തുവച്ചും രണ്ടുപേരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുമാണു മരിച്ചത്.