ന്യൂഡൽഹി: ട്രെയിനിൽ യാത്രചെയ്യവേ ഇരുന്പുകന്പി കഴുത്തിൽ കുത്തിക്കയറി യാത്രക്കാരനു ദാരുണാന്ത്യം. ഡൽഹി-കാൺപുർ നീലാഞ്ചൽ എക്സ്പ്രസിൽ വിൻഡോ സീറ്റിലിരുന്ന ഋഷികേശ് ദുബെയ്ക്കാണു (34) ദാരുണാന്ത്യം സംഭവിച്ചത്. ഡൽഹി സുൽത്താൻപുർ സ്വദേശിയാണ് ഇദ്ദേഹം. ധൻവാർ-സോമ്ന സ്റ്റേഷനുകൾക്കിടെയാണ് അപകടമുണ്ടായത്.
റെയിൽവേ ജോലികൾ നടക്കുന്നതിനിടെ ഇരുന്പുദണ്ഡ്, ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലേക്കു കുത്തിക്കയറുകയായിരുന്നു. അപകടം നടന്നയുടനെ ട്രെയിൻ നിർത്തി ഋഷികേശിനെ അലിഗഡിലുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെപ്പറ്റി റെയിൽവേ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.