ന്യൂഡൽഹി: പഞ്ചാബ് സെക്ടറിൽ അബദ്ധത്തിൽ പാക് അതിർത്തികടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യക്കു കൈമാറി. ഇന്നലെ രാവിലെ 6.30നായിരുന്നു സംഭവം. അഭോഹർ സെക്ടറിൽ പട്രോളിംഗ് നടത്തിയിരുന്ന ജവാൻ, മൂടൽമഞ്ഞുമൂലം കാഴ്ചമറഞ്ഞതോടെ പാക് അതിർത്തി കടക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.50നു നടന്ന ഫ്ളാഗ് മീറ്റിംഗിൽ പാക് റേഞ്ചേഴ്സ് ബിഎസ്എഫ് ജവാനെ സുരക്ഷിതമായി കൈമാറിയെന്നു സൈനിക വക്താവ് പറഞ്ഞു.