ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറിയെന്നു വിശേഷിപ്പിക്കാവുന്ന ജയത്തിലൂടെ ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ.
ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മാത്യു ലെക്കിയുടെ (60’) ഗോളിൽ ഓസ്ട്രേലിയ 1-0ന് ഡെന്മാർക്കിനെ കീഴടക്കി. ഓസ്ട്രേലിയ ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത് ഇതിനു മുന്പ് ഒരു തവണമാത്രം, 2006ൽ.
ഗ്രൂപ്പിൽ ഓസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാം ജയമാണ്. ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയ തുടർച്ചയായി രണ്ട് മത്സരം ജയിക്കുന്നതും ഇതാദ്യം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് 4-1നു പരാജയപ്പെട്ടശേഷമാണ് ഓസ്ട്രേലിയയുടെ ഈ അദ്ഭുത തിരിച്ചുവരവ്.
ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ
02:13 AM Dec 01, 2022 | Deepika.com