റാവൽപിണ്ടി: പാക്കിസ്ഥാൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ വൈറസ് രോഗബാധ. വൈറൽ പനി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പകുതിയോളം കളിക്കാർ അവശതയിലാണെന്നാണ് റിപ്പോർട്ട്.
ജോ റൂട്ട്, മാർക്ക് വുഡ് അടക്കമുള്ള മുൻനിര താരങ്ങൾ രോഗബാധിതരാണ്. ഇതോടെ ഇന്ന് ആരംഭിക്കേണ്ട ആദ്യ ടെസ്റ്റ് മത്സരം നീട്ടിവയ്ക്കും. മൂന്ന് മത്സര ടെസ്റ്റ് പരന്പരയാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനിൽ കളിക്കുക.
ഇംഗ്ലണ്ടിന് വൈറസ് ബാധ
02:13 AM Dec 01, 2022 | Deepika.com