ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ അത്യപൂർവ ദിനമാണ് ഇന്ന്. ചരിത്രത്തിൽ ആദ്യമായി പുരുഷ ലോകകപ്പിലെ ഒരു മത്സരം വനിതാ റഫറിമാർ നിയന്ത്രിക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് അരങ്ങേറുന്ന ജർമനി x കോസ്റ്റാറിക്ക മത്സരമാണു മൂന്നു വനിതാ റഫറിമാർ അണിനിരന്ന് നിയന്ത്രിക്കുക.
38കാരിയായ സ്റ്റെഫാനി ഫ്രാപ്പാർട്ട് ആണ് ഒന്നാം റഫറി. ഈ ഫ്രഞ്ച് യുവതി 2009 മുതൽ ഫിഫയുടെ ലിസ്റ്റഡ് റഫിയാണ്. 2020 ൽ യുവേഫ പുരുഷ ചാന്പ്യൻസ് ലീഗ് നിയന്ത്രിച്ച് ചരിത്രത്തിന്റെ ഭാഗമായി. 2021 മാർച്ചിൽ ലോകകപ്പ് യോഗ്യതാ മത്സരം നിയന്ത്രിച്ചും റിക്കാർഡ് കുറിച്ചു. ഖത്തർ ലോകകപ്പിൽ ഫോർത്ത് ഒഫീഷലായിരുന്നു.
സ്റ്റെഫാനി ഫ്രാപ്പാർട്ടിനൊപ്പം ബ്രസീലുകാരിയായ ന്യൂസ ബാക്, മെക്സിക്കോ സ്വദേശി കരണ്‍ ഡിയസ് മെദീന എന്നിവരാണു ലൈൻ റഫറിമാർ ആകുക. ഇതോടെ ഫിഫ പുരുഷ ലോകകപ്പിൽ ഒരു മത്സരം പൂർണമായി വനിതകൾ നിയന്ത്രിക്കുന്നു എന്ന ചരിത്രം കുറിക്കപ്പെടും.
മത്സരം വനിതാ റഫറിമാർ നിയന്ത്രിക്കും
02:13 AM Dec 01, 2022 | Deepika.com