പേരാവൂർ: കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 34- ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവും ബാഡ്മിന്റൺ താരവുമായ എച്ച്.എസ്. പ്രണോയ് അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
റിട്ട. ഐജി ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി. ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989ലാണു ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്.
പി. സുനിൽകുമാറിന്റെയും ഹസീനയുടെയും മകനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. ഒഎൻജിസിയിൽ ഉദ്യോഗസ്ഥനാണ്. ബാഡ്മിന്റൺ കോർട്ടിൽ തന്റെ പങ്കാളിയായിരുന്ന ശ്വേതയാണു ഭാര്യ. ഈമാസം 24നു ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ പേരാവൂർ മാരത്തണിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ജിമ്മി ജോർജ് അവാർഡ് പ്രണോയിക്ക്
02:13 AM Dec 01, 2022 | Deepika.com