ന്യൂഡൽഹി: നടപ്പ് സാന്പത്തികവർഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 614.53 കോടി രൂപയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
കോണ്‍ഗ്രസിന് ലഭിച്ചതിന്റെ ആറിരട്ടിയാണിതെന്ന് കമ്മീഷൻ പുറത്തുവിട്ട രാഷ്ട്രീയ പാർട്ടികളുടെ വരവ്-ചെലവ് റിപ്പോർട്ടിൽ വ്യക്തമാകുന്നു. കോണ്‍ഗ്രസിന് 95.46 കോടി രൂപയാണ് ലഭിച്ചത്. സിപിഎമ്മിന് 10.05 കോടിയും ആം ആദ്മി പാർട്ടിക്ക് 44.54 കോടിയും ലഭിച്ചു.
വ്യക്തിഗത ദാതാക്കളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന 20,000 രൂപയിൽ അധികം വരുന്ന സംഭാവനകളുടെ വാർഷിക റിപ്പോർട്ട് തെരഞ്ഞെടുപ്പു കമ്മീഷന് മുന്‍പാകെ സമർപ്പിക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമം നിഷ്കർഷിക്കുന്നത്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുറമേ ഇലക്ടറൽ ട്രസ്റ്റുകളും പാർട്ടികൾക്ക് സംഭാവന നൽകുന്നുണ്ട്. പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് ഉൾപ്പെടെയുള്ള ഇലക്ടറൽ ട്രസ്റ്റുകളാണ് ബിജെപിക്ക് ഏറ്റവുമധികം സംഭാവന നൽകിയത്. ആഴ്സലർ മിത്തൽ, ഭാരതി എയർടെൽ, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ജിൻഡാൽ സ്റ്റീൽ, ടിവിഎസ് മോട്ടോഴ്സ് എന്നിവരാണ് പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിലേക്ക് സംഭാവനകൾ നൽകിയത്.