ന്യൂഡൽഹി: എൻഡിടിവി (ന്യൂഡൽഹി ടെലിവിഷൻ) ചാനലിന്റെ സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനലിന്റെ മുഖ്യ പ്രമോട്ടർമാരായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർ സ്ഥാനം രാജിവച്ചു.
എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിംഗിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകിയതായി എൻഡിടിവിയുടെ എക്സ്ചേഞ്ച് ഫയലിംഗിൽ പറയുന്നു.
എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് മറ്റ് ഓഹരി ഉടമകളിൽനിന്നും 26 ശതമാനം ഓഹരികൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫറുമായി എത്തിയിരുന്നു.
ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആർആർപിഎലിന്റെ പൂർണനിയന്ത്രണം ലഭിച്ചത്. അദാനിക്ക് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എൻഡിടിവിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാൻ അദാനിയെ സഹായിക്കും.
അതിനിടെ പ്രമുഖ മാധ്യമ പ്രവർത്തകനും മാഗ്സസെ പുരസ്കാര ജേതാവുമായ രവീഷ് കുമാർ എൻഡിടിവിയിൽനിന്നു രാജിവച്ചു.