ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഭീഷണിയിലാണെന്ന് അമേരിക്കൻ കമ്മീഷന്റെ റിപ്പോർട്ടിനു കടകവിരുദ്ധമായി ബിജെപി അനുകൂല സംഘടന ബദൽ റിപ്പോർട്ട് പുറത്തിറക്കി.
ആഗോള ന്യൂനപക്ഷ സൂചികയിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യം ഇന്ത്യയാണെന്നാണ് പാട്ന ആസ്ഥാനമായുള്ള സെന്റർ ഫോർ പോളിസി അനാലിസിസ് (സിപിഎ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിൽ ഇന്ത്യയുടെ ന്യൂനപക്ഷ നയം യുക്തിസഹമാക്കേണ്ടതുണ്ടെന്നു റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. മതന്യൂനപക്ഷങ്ങളിൽപ്പെട്ടവർ ഇന്ത്യയിൽ മിക്കവാറും എല്ലാ സുപ്രധാന സ്ഥാനങ്ങളിലേക്കും ഉയർത്തപ്പെട്ടിട്ടുണ്ട് എന്നത് മതന്യൂനപക്ഷങ്ങളുടെ നിലയുടെ സുപ്രധാന സൂചകമാണെന്നു സിപിഎ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ മതസ്വാതന്ത്ര്യവും അനുബന്ധ മനുഷ്യാവകാശങ്ങളും തുടർച്ചയായി ഭീഷണിയിലാണെന്ന് യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പ്രസിദ്ധീകരിച്ചതു കഴിഞ്ഞയാഴ്ചയാണ്.