ഷാംഗ്ഹായ്: ടിയാനൻമെൻ കൂട്ടക്കൊലയ്ക്കുശേഷം ആഗോളതലത്തിൽ നേരിട്ട ഒറ്റപ്പെടലിൽനിന്നു ചൈനയെ പുറത്തുകൊണ്ടുവരികയും സാന്പത്തികശക്തിയായി വളർത്തുകയും ചെയ്ത ജിയാംഗ് സെമിൻ (96) അന്തരിച്ചു.
1989 മുതൽ 2002 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി, 1989 മുതൽ 2004 വരെ സൈനിക പരമാധികാരി, 1993 മുതൽ 2003 വരെ ചൈനീസ് പ്രസിഡന്റ് പദവികൾ വഹിച്ച അദ്ദേഹത്തിന്റെ അന്ത്യം സ്വന്തം തട്ടകമായ ഷാംഗ്ഹായിൽ ആയിരുന്നു. ദീർഘനാളായി രക്താർബുദ ബാധിതനായിരുന്നു.
1989ൽ ജനാധിപത്യത്തിനായി ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ പ്രകടനം നടത്തിയ വിദ്യാർഥികളെ പട്ടാളം കൂട്ടക്കൊല ചെയ്തതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലുണ്ടായ ഭിന്നതകൾക്ക് അന്ത്യം കാണാനായി മുതിർന്ന നേതാവായ ഡെംഗ് സിയാവോ പിംഗ് കണ്ടെത്തിയ ആളാണു ജിയാംഗ് സെമിൻ.
ഷാംഗ്ഹായിലെ പാർട്ടി നേതാവായിരുന്ന ജിയാംഗ് രാഷ്ട്രീയം അവസാനിപ്പിക്കാനിരിക്കേയാണു പാർട്ടി ജനറൽ സെക്രട്ടറിപദത്തിൽ നിയമിതനാകുന്നത്. വിദ്യാർഥി പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ച നിലവിലെ പാർട്ടി സെക്രട്ടറി ഴാവോ സിയാനെ ഡെംഗ് പുറത്താക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
വിപണി കേന്ദ്രീകൃത സാന്പത്തിക പരിഷ്കാരങ്ങൾക്കു തുടക്കമിട്ട ജിയാംഗ് സെമിൻ ചൈനയെ ലോക വ്യാപാരസംഘടനയിൽ ചേർക്കുകയും രാജ്യത്തേക്കു വിദേശനിക്ഷേപത്തെയും വ്യവസായങ്ങളെയും ആകർഷിക്കുകയും ചെയ്തു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ ചൈനയ്ക്കു തിരികെ ലഭിക്കുന്നതും ജിയാംഗിന്റെ കാലത്താണ്.
കിഴക്കൻ നഗരമായ യാംഗ്ഷൗവിൽ 1926 ഓഗസ്റ്റ് 17നാണു ജിയാംഗ് സെമിന്റെ ജനനം. ഷാംഗ്ഹായിലെ ജിയോടോംഗ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇലക്ട്രിക്കൽ മെഷീനറിയിൽ ബിരുദം നേടിയ അദ്ദേഹം സർക്കാരിന്റെ ഭക്ഷ്യ, സോപ് നിർമാണ ഫാക്ടറികളിൽ മാനേജരായി സേവനം ചെയ്തിട്ടുണ്ട്. താരതമ്യേന അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഇലക്ട്രോണിക് വ്യവസായത്തിന്റെ മന്ത്രിയായി നിയമിതനായതോടെയാണു രാഷ്ട്രീയപരമാ യി ഉയർച്ച തുടങ്ങുന്നത്.
ചൈനയിലെ മൂന്ന് ഉന്നത പദവികളും വഹിച്ച ജിയാംഗ് സെമിൻ 2004ൽ അധികാരത്തിൽനിന്നൊഴിഞ്ഞു. തന്റെ പിൻഗാമിയായി ഹു ജിന്റാവോയെ തെരഞ്ഞെടുത്ത ഡെംഗ് സിവാവോപിംഗിന്റെ നടപടിയെ ജിയാംഗ് അനുകൂലിച്ചിരുന്നില്ല.
2014ൽ രാഷ്ട്രീയത്തോട് ഏതാണ്ടു വിടപറഞ്ഞെങ്കിലും ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിൻപിംഗിന്റെ രാഷ്ട്രീയ ഉദയത്തിലടക്കം ജിയാംഗ് സെമിൻ നിർണായക പങ്കുവഹിച്ചിരുന്നു. പിയാനോ വായിക്കാനും പാട്ടു കേൾക്കാനുള്ളമുള്ള താത്പര്യം അദ്ദേഹത്തെ വ്യത്യസ്ത നേതാവാക്കി.