ഉദയ്പുർ (രാജസ്ഥാൻ): 72-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം പുരുഷ-വനിതാ വിഭാഗങ്ങളിൽ അവസാന എട്ടിൽ. അവസാന മത്സരങ്ങളിൽ കേരള വനിതകൾ 87-59ന് ഉത്തർപ്രദേശിനെ കീഴടക്കിയപ്പോൾ പുരുഷന്മാർ 70-94ന് സർവീസസിനോടു പരാജയപ്പെട്ടു.
അവസാന എട്ട് ഗ്രൂപ്പിൽ കേരള പുരുഷന്മാർക്കൊപ്പം പഞ്ചാബ്, സർവീസസ്, തെലങ്കാന ടീമുകളാണുള്ളത്. വനിതാ വിഭാഗത്തിൽ അവസാന എട്ടിൽ ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര ടീമുകളാണു കേരളത്തിനൊപ്പം.
ബാസ്കറ്റ്: കേരളം അവസാന എട്ടിൽ
01:17 AM Nov 30, 2022 | Deepika.com