നിലവിലെ ലോക ചാന്പ്യന്മാരായ ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസെമ ലോകകപ്പ് ടീമിലേക്കു തിരിച്ചെത്തിയേക്കും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ലോകകപ്പ് ടീമിൽനിന്നു പരിക്കേറ്റു പുറത്തായ ബെൻസെമ ഇന്നലെ ഫ്രാൻസിലെ ഒരു ഉല്ലാസകേന്ദ്രത്തിൽ എത്തിയിരുന്നു. പരിക്ക് ഭേദപ്പെട്ടതിന്റെ സൂചനയാണിതെന്നും ലോകകപ്പ് ടീമിലേക്കു ബെൻസെമ തിരിച്ചെത്തിയേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ ടീമിലുള്ള 24 പേരെക്കുറിച്ചാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് എന്നായിരുന്നു, ബെൻസെമയെ ഉല്ലാസകേന്ദ്രത്തിൽ കണ്ടതായുള്ള ചോദ്യത്തിനു മറുപടിയായി ഫ്രാഞ്ച് ഫുട്ബോൾ ടീം മുഖ്യപരിശീലകൻ ദിദിയെ ദേഷാംപ് പ്രതികരിച്ചത്. ബൻസെമ ടീമിൽനിന്നു പുറത്തായെങ്കിലും ഫ്രാൻസ് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
ബെൻസെമ ഉല്ലാസത്തിൽ
01:17 AM Nov 30, 2022 | Deepika.com