പരിക്കേറ്റ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സ്വിറ്റ്സർലൻഡിനെതിരായ ടീമിന്റെ വിജയം ആഘോഷിച്ചതു ഹോട്ടൽ റൂമിലിരുന്ന്. മത്സരം ടെലിവിഷനിൽ കാണുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി നെയ്മർ പങ്കുവച്ചിരുന്നു.
പരിക്കിന്റെ പിടിയിലുള്ള നെയ്മർക്കു പനി ബാധിച്ചിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹം ഹോട്ടലിൽത്തന്നെ തങ്ങിയതെന്നും സഹതാരമായ വിനീഷ്യസ് ജൂനിയർ അറിയിച്ചു. സെർബിയയ്ക്കെതിരായ മത്സരത്തിനിടെയാണു നെയ്മറിന്റെ കണങ്കാലിനു പരിക്കേറ്റത്.
നെയ്മർ ഹോട്ടലിൽ
01:17 AM Nov 30, 2022 | Deepika.com