ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറിലും താൻ തരൺ സാഹിബിലും ലഹരിമരുന്നുകളുമായെത്തിയ രണ്ടു പാക് ഡ്രോണുകൾ ബിഎസ്എഫ് വെടിവച്ചിട്ടു.
രണ്ടു ഡ്രോണുകളിൽനിന്നായി പത്തുകിലോ ഹെറോയിൻ കണ്ടെടുത്തു. അമൃത്സർ സിറ്റിയിൽനിന്ന് 40 കിലോമീറ്റർ അകലെ ഛഹർപുർഗ്രാമത്തിലെത്തിയ പാക് ഡ്രോണിനുനേർക്ക് ബിഎസ്എഫ് വനിതാ സ്ക്വാഡിലെ രണ്ടു കോൺസ്റ്റബിൾമാരാണു വെടിയുതിർത്തത്.
തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. 18 കിലോഗ്രാം ഭാരമുള്ള ഹെക്സാകോപ്ററിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ച 3.11 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രി തരൺ താരൺ സാഹിബിലെ കലശ് ഹവേലി ഗ്രാമത്തിൽ ബിഎസ്എഫ് വെടിവച്ചിട്ട 20 കിലോഗ്രാം ഭാരമുള്ള ഹെക്സാകോപ്റ്ററിൽനിന്ന് 6.6 കിലോഗ്രാം ഹെറോയിൻ കണ്ടെത്തി.