ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് വോട്ടു ചെയ്യുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. ആംആദ്മി പാർട്ടിയുടെ ഭരണത്തിൽ മനംമടുത്ത ജനങ്ങൾ ബിജെപിക്ക് വോട്ടു ചെയ്യുന്നതിനുള്ള അവസരം പാഴാക്കില്ല. തങ്ങളുടെ നേതാക്കൾ തീർത്തും സത്യസന്ധരാണെന്നായിരുന്നു ആംആദ്മി പാർട്ടിയുടെ വാദം.
എന്നാലിന്ന് അഴിമതിയിൽ പങ്കാളിയായ എഎപി മന്ത്രി സത്യേന്ദർ ജെയ്ൻ തിഹാർ ജയിലിലാണ്. മന്ത്രിക്കായി ജയിലിൽ മസാജ് സെന്റർ തുറക്കുകയാണ് എഎപി ചെയ്തത്. റേപ്പിസ്റ്റായ തടവുകാരനെ മന്ത്രിയുടെ തെറാപ്പിസ്റ്റാക്കിയെന്നും മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിനിടെ നഡ്ഡ പറഞ്ഞു. ഹർഷവർധൻ എംപിയും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.