ഇൻഡോർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, സംഘടനയെ ശക്തിപ്പെടുത്താൻ കടുത്ത തീരുമാനങ്ങളെടുക്കാൻ കോൺഗ്രസ് മടിക്കില്ലെന്ന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഗെഹ്ലോട്ട്-സച്ചിൻ ഭിന്നതയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിലെ സംഘടന പരമപ്രധാനമാണെന്നു ജയ്റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിൽ, സച്ചിൻ പൈലറ്റിനെ വഞ്ചകൻ എന്നാണു ഗെഹ്ലോട്ട് വിശേഷിപ്പിച്ചത്.
വ്യാഴാഴ്ച ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിൽ, സച്ചിൻ പൈലറ്റിനെ വഞ്ചകൻ എന്നാണു ഗെഹ്ലോട്ട് വിശേഷിപ്പിച്ചത്.